എ.ഐ.സി.ടി.ഇ. വാണി സ്പോൺസേർഡ് ത്രിദിന ശില്പശാല ആരക്കുന്നം ടോക് എച്ചിൽ – വിഷയം: ഭാവിയുടെ ഭാഷയെ രൂപപ്പെടുത്തുന്ന ജനറേറ്റീവ് എ ഐ യും ഡാറ്റ സയൻസും (മലയാളത്തിൽ)
ഉദ്ഘാടനം: ശ്രീ. അജിത് നമ്പ്യാരുവീട്ടിൽ,
സീനിയർ മാനേജർ, ടെക്നോളജി കൺസൾട്ടിംങ്,
EY GDS, കൊച്ചി.
26 നവംബർ 2025, 9.15 am (രാമാനുജൻ ഹാൾ, ആര്യഭട്ട ബ്ലോക്ക്)
ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.
സംഘാടകർ: കമ്പ്യൂട്ടർ സയൻസ് വിഭാഗം, ടോക് എച്ച്
ജെൻ എഐ, ഡാറ്റ സയൻസ്, ഭാഷാ സാങ്കേതികവിദ്യകൾ എന്നിവ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ പര്യവേക്ഷണം ചെയ്യുന്ന ഒരു സവിശേഷ സംരംഭമാണ് മലയാള ഭാഷയിൽ നടത്തപ്പെടുന്ന ഈ ശില്പശാല.
വിശദ വിവരങ്ങൾക്കും സമയക്രമം അറിയുന്നതിനും വെബ്പേജ് സന്ദർശിക്കുക: https://tistcochin.edu.in/aicte-vaani/
